നാദാപുരത്ത് പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം; ബിരുദ വിദ്യാർഥി പിടിയിൽ

 

file image

Kerala

നാദാപുരത്ത് പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം; ബിരുദ വിദ്യാർഥി പിടിയിൽ

നാദാപുരം കടമേരി ആർഎസി ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു സംഭവം

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസിഹബിനു പകരം പരീക്ഷയെഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മയിലാണെന്ന് കണ്ടെത്തൽ. പ്രിൻസിപ്പലിന്‍റെ പരാതിയിൽ മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റു ചെയ്തു.

നാദാപുരം കടമേരി ആർഎസി ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു സംഭവം. ഇംഗ്ലീഷ് ഇംപ്രൂവ്മെന്‍റ് പരീക്ഷയായിരുന്നു ശനിയാഴ്ച നടന്നത്. ഇതിനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹോൾ ടിക്കറ്റ് പരിശോഘിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍