പിഎം ശ്രീ പദ്ധതി; വിദ‍്യാഭ‍്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവജന സംഘടനകൾ

 
Kerala

പിഎം ശ്രീ പദ്ധതി; വിദ‍്യാഭ‍്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവജന സംഘടനകൾ

എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് തലസ്ഥാനത്ത് പ്രതിഷേധം നടത്തിയത്

Aswin AM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ‌ ഒപ്പുവച്ചതിനെതിരേ പ്രതിഷേധ മാർച്ച് നടത്തി യുവജന സംഘടനകൾ.

എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് തലസ്ഥാനത്ത് പ്രതിഷേധം നടത്തിയത്. വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസിലേക്കായിരുന്നു പ്രവർത്തകരുടെ മാർച്ച്.

എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ‌ ശ്രമം നടത്തുകയും ഇതേത്തുടർന്ന് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിലവിൽ പിരിഞ്ഞു പോവാതെ മുദ്രാവാക‍്യം വിളിയുമായി പ്രതിഷേധം തുടരുകയാണ് പ്രവർത്തകർ.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്