kerala police 

representative image

Kerala

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥനെ മർദിച്ചു; മൂന്നു പേർക്കെതിരേ കേസ്

പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി

Aswin AM

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുവല്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുര‍ക്ഷാ ഉദ‍്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരേ കേസെടുത്തു. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.

പ്രതികളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊടുമൺ എസ്എച്ച്ഒയ്ക്കാണ് മർദനമേറ്റത്. നിർദേശങ്ങൾ ലംഘിച്ചത് ചോദ‍്യം ചെയ്ത ഉദ‍്യോഗസ്ഥനെ അസഭ‍്യം വിളിച്ചെന്നും പരാതിയിൽ പറയുന്നു. ഒന്നാംപ്രതി പൊലീസ് ഉദ‍്യോഗസ്ഥന്‍റെ ഡ‍്യൂട്ടി തടസപ്പെടുത്തുകയും പിടിവലി നടത്തിയെന്നും മറ്റു രണ്ടു പേർ ചേർന്ന് സഹായികളായെന്നാണ് എഫ്ഐആർ.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി