Kerala

കാടർ കോളനിയിലെ കുട്ടികളെ കാണാതായ സംഭവം; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ കാണാതായ സംഭവത്തിൽ വനംവകുപ്പും പൊലീസും സംയുക്തമായി അന്വേഷണം നടത്തും. കാടർ വീട്ടിൽ കുട്ടന്‍റെ മകൻ സജി കുട്ടൻ (15), രാജശേഖരന്‍റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.

മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്. കുട്ടികൾ പോകാനിടയുള്ള സ്ഥലങ്ങളിൽ കോളനി അധികൃതർ നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തും

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു