ടി.ജി. മോഹൻദാസ്

 
Kerala

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

ഞായറാഴ്ച വൈകിട്ടാണ് തിരുവനന്തപുരം സൈബർ സെൽ പൊലീസ് കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുത്തത്

Sarath Nath MS

കൊച്ചി: നീറ്റ് വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയശേഷം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

തെളിവ് ശേഖരിക്കാനുള്ള റെയ്ഡിന്‍റെ ഭാഗമായാണ് തിരുവനന്തപുരം സൈബർ സെൽ പൊലീസ് മോഹൻദാസിന്‍റെ വീട്ടിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം മോഹൻ‌ദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 10 ദിവസം മുൻപാണ് മോഹൻദാസിനെതിരേ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അന്വേഷണം നടത്തുന്നത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മോഹൻ ദാസിന്‍റെ വിവാദ പരാമർശം. താനായിരുന്നെങ്കിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവയ്ക്കാൻ ഉത്തരവിടുമായിരുന്നു എന്നതടക്കമുള്ള പരാമർശം ഇയാൾ നടത്തിയിരുന്നു. കൂടാതെ ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും നടത്തിയിരുന്നു.

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി