ഹണി റോസിനെതിരേ അശ്ലീല കമന്‍റിട്ട 27 പേര്‍ക്കെതിരേ കോസെടുത്ത് പൊലീസ്; അന്വേഷണം 
Kerala

ഹണി റോസിനെതിരേ അശ്ലീല കമന്‍റിട്ട 27 പേര്‍ക്കെതിരേ കോസെടുത്ത് പൊലീസ്; അന്വേഷണം

തന്നെ ഒരു വ്യക്തി നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: സാമൂഹിക മാധ്യമം വഴി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരേ അശ്ലീല കമന്‍റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് താഴെയായിരുന്നു കമന്‍റുകൾ.

തന്നെ ഒരു വ്യക്തി നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റുമായെത്തിയ 30 പേര്‍ക്കെതിരേ ഞായറാഴ്ച രാത്രിയോടെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയിരുന്നു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

അച്ഛനില്ലാത്ത ആദ്യ ഓണം: കുറിപ്പുമായി വിഎസിന്‍റെ മകൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീം പ്രഖ‍്യാപിച്ചു

ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു

രണ്ട് ഇന്ത്യൻ ബിയറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരം