ബംഗാള്‍ ഉള്‍ക്കടലില്‍ ന‍്യൂനമർദം; സംസ്ഥാനത്ത് 7 ദിവസം കനത്ത മഴയ്ക്ക് സാധ‍്യത file
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന‍്യൂനമർദം; സംസ്ഥാനത്ത് 7 ദിവസം കനത്ത മഴയ്ക്ക് സാധ‍്യത

കേരളത്തിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ‍്യാപിച്ചിട്ടില്ല

Aswin AM

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന‍്യൂന മർദത്തിന് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മ‍്യാന്മാറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ന‍്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ‍്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതുമൂലം കേരളത്തിൽ അടുത്ത 7 ദിവസത്തേക്ക് വ‍്യാപകമായി മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. എന്നാൽ ഇതുവരെ കേരളത്തിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ‍്യാപിച്ചിട്ടില്ല.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു

സ്ഥിരമായി മദ്യപിച്ചെത്തി മർദനം, അകറ്റി നിർത്തിയതിൽ പക; കാസർഗോഡ് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനെന്ന് കെ.സി. വേണുഗോപാൽ