നവീൻ ബാബുവിന്‍റെ മരണം; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിവ്യ ഹൈക്കോടതിയിലേക്ക്

 
Kerala

നവീൻ ബാബുവിന്‍റെ മരണം; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിവ്യ ഹൈക്കോടതിയിലേക്ക്

പണം വാങ്ങി എന്നതിന് കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിവ്യ കോടതിയെ സമീപിക്കുക. പി.പി. ദിവ്യയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് പ്രതിഭാഗം വക്കീൽ പറ‍യുന്നു.

നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന് കലക്റ്ററുടെ മൊഴിയിൽ പറയുന്നുണ്ട്. അഴിമതിക്കെതിരേ സംസാരിച്ചതിനാലാണ് ദിവ്യ ക്രൂശിക്കപ്പെട്ടതെന്നും അഭിഭാഷകൻ പറയുന്നു. ടി.വി. പ്രശാന്ത് വഴി ദിവ്യയെ സ്വാധാനിക്കാൻ നവീൻ ബാബു ശ്രമിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.

പണം വാങ്ങി എന്നതിന് കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചതെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ കോടതിയെ അറിയിച്ചു.

സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ വിളയാട്ടം

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്