Kerala

രാഷ്ട്രപതി ആദ്യമായി കേരളത്തിലേക്ക്: 2 ദിവസത്തെ സന്ദർശനം, ഒരുക്കങ്ങൾ തുടങ്ങി

16 ന് രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനികപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും

കൊച്ചി: കേരള ലക്ഷദ്വീപ് സന്ദർശനത്തിനൊരുങ്ങി ദ്രൗപതി മുർമു. ഈ മാസം 16, 17 തീയതികളിലാണ് രാഷ്ട്രപതി കേരളത്തിലെത്തുക. കേരളത്തിൽ 3 പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്നത്. 16-ാം തീയതി രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനികപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.

വൈകുന്നേരം നാലിന് ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരത്തെക്ക് തിരിക്കും. അവിടെ ഹയാത്ത് റീജന്‍സിയില്‍ ആണ് രാഷ്ട്രപതി താമസിക്കുക. 17ന് ഉച്ചയ്ക്ക് 12ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലും രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു