എസ്. ജവാദ്, വി.ഡി. സതീശൻ

 
Kerala

മുഖ്യമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: പ്രിൻസിപ്പലിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത പ്രിൻസിപ്പൽ എസ്. ജവാദിന്‍റെ സസ്പെൻഷൻ വലിയ വിമർശനത്തെ തുടർന്ന് സർക്കാർ റദ്ദാക്കി

Thiruvananthapuram Bureau

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റർ ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്‌ത സ്‌കൂൾ പ്രിൻസിപ്പലിന്‍റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് പുറത്തിറങ്ങി.

വിരമിക്കാൻ രണ്ടുദിവസംമാത്രം ശേഷിക്കെയായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് എച്ച്‌എസ്‌എസിലെ പ്രിൻസിപ്പൽ എസ്. ജവാദിനെതിരേ നടപടിയെടുത്തത്. ഇതിനെതിരെ വലിയ വിമർശമാണ്‌ ഉയർന്നത്. ഇതോടെ നടപടി പിൻവലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

രാഷ്ട്രീയപ്രേരിത സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ ഡിജിഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു.

തിങ്കളാഴ്ച സ്കൂളിലെത്തി ചുമതല കൈമാറി പടിയിറങ്ങുമെന്ന് പ്രിൻസിപ്പൽ എസ്. ജവാദ് പറഞ്ഞു. പൂച്ച പെറ്റുകിടക്കുന്നെന്ന്‌ പ്രഖ്യാപിച്ച ഖജനാവിൽ നിന്നാണ്‌ പെൻഷനുള്ള തുകയും ആശമാർക്കുള്ള ഓണറേറിയവും അനുവദിച്ചതെന്ന തരത്തിലുള്ള പോസ്റ്റർ ആണ് ജവാദ് ഷെയർ ചെയ്തത്.

അതിതീവ്ര മഴ; 6 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

ഓണം; കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

കുടുംബാരോഗ്യം മെച്ചപ്പെടുത്തൽ; യുഎഇ കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും കരാറിൽ ഒപ്പുവച്ചു

"മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി"; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം