അപകടത്തിൽപ്പെട്ട ബസ്

 
Kerala

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്

കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബസ്

Sarath Nath MS

തൃശൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. തൃശൂരിലെ കുന്നംകുളത്തെ പറയമ്പാടത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.

വിദ്യാർഥിനിയായ റിയ ഫാത്തിമ, തങ്കമണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ കാറിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മറ്റു അഞ്ച് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയിലാണ് ബസ് ഇടിച്ചത്.

കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്തു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി