മദ്യനയത്തിനെതിരേ നിൽപ്പ് സമരം Freepik
Kerala

മദ്യനയത്തിനെതിരേ നിൽപ്പ് സമരം

ഐടി പാർക്കുകളിൽ ബാർ അനുവദിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, ഒന്നാം തീയതിയിലെ മദ്യനിരോധനം എടുത്ത് കളയാനുള്ള തീരുമാനം പുനപ്പരിശോധിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ

കൊച്ചി: ഐടി പാർക്കുകളിൽ ബാർ അനുവദിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, ഒന്നാം തീയതിയിലെ മദ്യനിരോധനം എടുത്ത് കളയാനുള്ള തീരുമാനം പുനപ്പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ മദ്യ, ലഹരി വിരുദ്ധ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തുന്നു.

എറണാകുളം കച്ചേരിപ്പടിയിലുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സമരം. കേരള മദ്യവിരുദ്ധ ഏകോപന സമിതി ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യം. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും.

തൊഴിലാളികളുടെ ശാരീരിക, മാനസിക, ആരോഗ്യം തകർത്ത് അവരെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും സമരരംഗത്ത് ഇറങ്ങണമെന്ന് സമിതി കൺവീനർ ഷൈബി പാപ്പച്ചൻ അഭ്യർഥിച്ചു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ