പിഎസ്സി നിയമനക്രമക്കേട്; പരീക്ഷാ കൺട്രോളറെ മാറ്റി, കേസ് ഇനി വിജിലൻസ് എസ്പി അന്വേഷിക്കും

 

File photo

Kerala

പിഎസ്‌സി നിയമന ക്രമക്കേട്; പരീക്ഷാ കൺട്രോളറെ മാറ്റി, വിജിലൻസ് എസ്‌പി അന്വേഷിക്കും

അംഗങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണ ചുമതല മാറ്റിയത്

Namitha Mohanan

തിരുവനന്തപുരം: നിയമന ക്രമക്കേട് വിവാദത്തിൽ ചെയർമാൻ എം.ആർ. ബൈജുവിനെതിരേ രൂക്ഷവിമർശനവുമായി പിഎസ്‌സി യോഗത്തിൽ അംഗങ്ങൾ രംഗത്തെത്തി. അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് പ്രധാന വിമർശനം. അതിനായാണ് പരീക്ഷാ കൺട്രോളർക്ക് അന്വേഷണ ചുമതല നൽകിയതെന്നും ഒരു വിഭാഗം അംഗങ്ങൾ ആരോപിച്ചു.

യോഗത്തിലുണ്ടായ കടുത്ത വിമർശനത്തിനൊടുവിൽ പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുകയും വിജിലൻസ് എസ്‌പിക്ക് അന്വേഷണച്ചുമതല നൽകുകയും ചെയ്തു. ചെയർമാനാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരീഷാ കൺട്രോളർ അന്വേഷിക്കുന്നതിൽ മുൻപ് തന്നെ അംഗങ്ങളിൽ നിന്ന് പ്രതിഷേധം ഉണ്ടായിരുന്നു. ഇത് ശക്തമായതോടെയാണ് ചെയർമാന്‍റെ തീരുമാനം.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി