മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി

ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിച്ച സോണിയ ഗാന്ധിക്കും സ്വാതന്ത്ര‍്യദിനത്തിൽ ഗാനം ആലപിക്കാതിരുന്ന മുഖ‍്യമന്ത്രിക്കും രാജ‍്യം മാപ്പ് നൽകില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു
bjp leader a.p. abdullakutty against cm v.d. satheesan

എ.പി. അബ്ദുള്ളക്കുട്ടി, വി.ഡി. സതീശൻ

Updated on

കോഴിക്കോട്: മുഖ‍്യമന്ത്രി വി.ഡി. സതീശനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗും ജമാ അത്തെ ഇസ്‌ലാമിയുമാണെന്ന് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിച്ച സോണിയ ഗാന്ധിക്കും സ്വാതന്ത്ര‍്യദിനത്തിൽ ഗാനം ആലപിക്കാതിരുന്ന മുഖ‍്യമന്ത്രിക്കും രാജ‍്യം മാപ്പ് നൽകില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മുഖ‍്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ലെന്നും മറിച്ച് രാജ‍്യദ്രോഹിയായ പോക്കിരിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. സ്വാതന്ത്ര‍്യദിനത്തിൽ വന്ദേമാതരം ആലപിക്കാത്ത ഒരേയൊരു മുഖ‍്യമന്ത്രിയാണ് വി.ഡി. സതീശനെന്നു പറഞ്ഞ അബ്ദുള്ളക്കുട്ടി ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ‍്യമന്ത്രിയും ലീഗിന്‍റെ അടിമയാണെന്ന് കൂട്ടിച്ചേർത്തു.

അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും

'മാഡം സോണിയ ജി നിങ്ങൾ വന്ദേമാതരം ഗാനം തടസ്സപ്പെടുത്തിയത് നന്ദികേടായി പോയി

കാരണം നിങ്ങൾ ഒരു ഇറ്റലിക്കാരി ആയിരുന്നു എന്നിട്ടും ഞങ്ങൾ നിങ്ങളെ ബഹുമാനിച്ചു

ഇന്ത്യയിലെ നെഹ്റു കുടുംബത്തിൽ നിന്ന് ഒരാൾ നിങ്ങളെ പ്രണയിച്ചു

കാമുകിയായി, ഭാര്യയായി, സഹോദരിയായി അമ്മയായി എന്തിനേറെ പറയുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മേഡത്തെ നേതാവായി പോലും ആദരിച്ചു

ആ ഭൂമിയെയാണ് ആ ഭാരതാംബയെയാണ്

വന്ദിക്കുന്ന ഗാനം

നിങ്ങൾ നിന്ദിച്ചത്

ഈ നാട്ടിലെ 140 കോടി ജനങ്ങൾ മാത്രമല്ല ഇറ്റലിക്കാർ പോലും നിങ്ങളോട്മാപ്പുനൽകില്ല " അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com