R gopikrishnan media award 
Kerala

ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയചന്ദ്രൻ ഇലങ്കത്തിന്

25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

കോട്ടയം: മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണന്‍റെ പേരിൽ കോട്ടയം പ്രസ്ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടന്‍റുമായ ജയചന്ദ്രൻ ഇലങ്കത്ത് അർഹനായി.

25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.കെ രാജഗോപാൽ, തോമസ് ഡൊമിനിക്, ജിമ്മി ഫിലിപ്പ് എന്നിവരടങ്ങിയ ജൂറിയാണ് ജനറൽ റിപ്പോർട്ടിങിനുള്ള പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.

കേവലം 4 സെക്കൻഡിന്‍റെ പേരു പറഞ്ഞ് സർക്കാർ ജോലി നിഷേധിക്കപ്പെട്ട നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ഞെട്ടിപ്പിക്കുന്ന കഥ പുറത്തു കൊണ്ടുവന്നതിനാണു ജയചന്ദ്രൻ ഇലങ്കത്തിന് അവാർഡ്. തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത മൂലം ജോലി എന്ന സ്വപ്നം നഷ്ടമായ കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണൻ കേരളത്തിൽ പിഎസ്‌സി പരീക്ഷ നിയമനം കാത്തിരിക്കുന്ന വിദ്യാസമ്പന്നരായ അനേക ലക്ഷം യുവതീ യുവാക്കളുടെ പ്രതിനിധിയാണ്. കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ് നിഷയുടെ നീതി നിഷേധം.

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണം

വിവാദങ്ങളിൽ പ്രതികരിക്കാതെ ബിഹാറിലേക്ക് മുങ്ങി ഷാഫി പറമ്പിൽ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ച് ഇലക്ഷൻ കമ്മിഷൻ