സ്വകാര‍്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു; കോട്ടയം നഴ്സിങ്ങ് കോളെജിൽ റാഗിങ് നടത്തിയ വിദ‍്യാർഥികൾ അറസ്റ്റിൽ  
Kerala

സ്വകാര‍്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു; കോട്ടയം നഴ്സിങ് കോളെജിൽ റാഗിങ് നടത്തിയ വിദ‍്യാർഥികൾ അറസ്റ്റിൽ

ക്രൂര പീഡനം തുടർന്നതോടെയാണ് ജൂനിയർ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്

കോട്ടയം: ഗാന്ധി നഗർ സ്കൂൾ ഓഫ് നഴ്സിങ് കോളെജിൽ വിദ‍്യാർഥികളെ റാഗ് ചെയ്ത കേസിൽ 5 വിദ‍്യാർഥികൾ അറസ്റ്റിൽ. കോട്ടയം മുനിലാവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. കോളെജിലെ ജൂനിയർ വിദ‍്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. മൂന്നാം വർഷ വിദ‍്യാർഥികളാണ് അറസ്റ്റിലായത്.

കഴിഞ്ഞ 3 മാസമായി ഒന്നാം വർഷ വിദ്യാർഥികളെ റാഗിങ്ങിന്‍റെ പേരിൽ ഇവർ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഒന്നാം വർഷ വിദ്യാർഥികളായ 3 പേർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ക്രൂരമായ പീഡനമാണ് ഇവർ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

വിദ‍്യാർഥികളുടെ സ്വകാര‍്യ ഭാഗത്ത് ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിച്ചു ശരീരത്ത് വരഞ്ഞ് മുറിവുണ്ടാക്കിയ ശേഷം മുറിവുകളിൽ ലോഷൻ ഒഴിക്കുക, ഈ സമയം വേദനെയെടുത്ത് പുളയുമ്പോൾ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കുക, പിന്നീട് വിവസ്ത്രരാക്കി നിർത്തിയെന്നും പരാതിയിൽ പറ‍യുന്നു.

ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കുന്നതിനായി ജൂനിയർ വിദ്യാർഥികളിൽ നിന്ന് പിരിവെടുത്തിരുന്നതായും പരാതിക്കാർ പറയുന്നു. ക്രൂര പീഡനം തുടർന്നതോടെയാണ് ജൂനിയർ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഗാന്ധിനഗർ പൊലീസ് കർശന നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു