സിപിഐയിൽ നിന്ന് പുറത്താക്കിയ സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു

നാട്ടിക എംഎൽഎ‍യായിരുന്നു മുകുന്ദൻ
c.c. mukundan resigned as mla

സി.സി. മുകുന്ദൻ

Updated on

തിരുവനന്തപുരം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. നാട്ടിക എംഎൽഎ‍യായിരുന്നു മുകുന്ദൻ. കഴിഞ്ഞ ദിവസാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

മുകുന്ദനു പകരം മണ്ഡലത്തിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് പെയ്മെന്‍റ് സീറ്റ് എന്നായിരുന്നു മുകുന്ദന്‍റെ ആരോപണം. പണം പിരിച്ചു നൽകാൻ സാധിക്കാത്തതു കൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ കോൺഗ്രസിനെയാണ് പാർട്ടി വിട്ട ശേഷം മുകുന്ദൻ ആദ‍്യം സമീപിച്ചത്. പക്ഷേ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ ബിജെപിയിൽ ചേരുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com