കൊച്ചി: സൈബർ അധിക്ഷേപക്കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യഹർജി തള്ളി തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി. കേസിൽ രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയുടെ പരാതിയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്.
ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.