ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ആവർത്തിച്ച് ഹൈക്കോടതി; രാഹുലിന്‍റെ ഹർജി തീർപ്പാക്കി 
Kerala

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ആവർത്തിച്ച് ഹൈക്കോടതി; രാഹുലിന്‍റെ ഹർജി തീർപ്പാക്കി

രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി പരാമർശം

കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശം ആവർത്തിച്ച് ഹൈക്കോടതി. പരാതിക്കാർ അനുവദിച്ചാലും പേര് വെളിപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.

രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പരാമർശം ഉണ്ടായത്. മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കരിയുടെ പേര് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചെന്നായിരുന്നു നടിയുടെ പരാതി. എന്നാൽ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്ന് അറിയിച്ചതോടെ രാഹുൽ ഈശ്വറിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ