രാഹുൽ മാങ്കൂട്ടത്തിൽ

 

File image

Kerala

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

വ‍്യാജ പരാതിയാണ് യുവതി നൽകിയിരിക്കുന്നതെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ‍്യാപേക്ഷയിൽ പറയുന്നു

Aswin AM

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ‍്യാപേക്ഷ സമർപ്പിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് രാഹുൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.

വ‍്യാജ പരാതിയാണ് യുവതി നൽകിയിരിക്കുന്നതെന്നും കേസിൽ താൻ നിരപരാധിയാണെന്നും പരാതി നൽകിയ യുവതി‍യുമായി തനിക്ക് ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നുമാണ് രാഹുൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകിയതിനു പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് രാഹുലിനെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്തി, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്നും നഗ്ന ദൃശ‍്യങ്ങൾ വിഡിയോയിൽ പകർത്തുകയും തുടർന്ന് അതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ ഫ്ലാറ്റിൽ വച്ച് ദേഹോപദ്രവമേൽപിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്‍റെ സഹായത്തോടെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നൽകിയെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി