രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പുലർച്ചെ അഞ്ചു മണിക്ക് നട തുറന്ന സമയത്തായിരുന്നു രാഹുൽ ദർശനം നടത്തിയത്

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ചു മണിക്ക് നട തുറന്ന സമയത്തായിരുന്നു രാഹുൽ ദർശനം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു രാഹുൽ പമ്പയിലെത്തിയത്. പിന്നീട് പമ്പയിൽ നിന്നും കെട്ട് നിറച്ചാണ് മല കയറിയത്.

രാഹുലിനെതിരേ ലൈംഗിക ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ശബരിമല ദർശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുൽ നിയമസഭയിലെത്തിയിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. രാഹുൽ മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു