സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയെ അടിസ്ഥാനമാക്കി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെലോ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി, അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

"ജയിച്ച് കഴിഞ്ഞാൽ എങ്ങോട്ടും പോവരുത്"; എംഎൽഎമാരെ താമസിപ്പിക്കാൻ ടിവികെ റിസോർട്ട് ബുക്ക് ചെയ്തു

മദ്യത്തിലൊഴിക്കാൻ വെള്ളം കൊണ്ടുവന്ന് കൊടുത്തില്ല; ഒൻപതു വയസുകാരനെ ബന്ധു വെടിവച്ചുകൊന്നു

കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി

"തിങ്കളാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും"; കേരളത്തിൽ 1977 ആവർത്തിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ