ആശങ്ക വേണ്ട, മഴ അതിതീവ്രമാകില്ല; തിങ്കളാഴ്ച 10 ജില്ലകളിൽ യെലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

 

file image

Kerala

ആശങ്ക വേണ്ട, മഴ അതിതീവ്രമാകില്ല; തിങ്കളാഴ്ച 10 ജില്ലകളിൽ യെലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

തിങ്കഴാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുകളായ റെഡ്, ഓറഞ്ച് അലർട്ടുകൾ ഇല്ല

Manju Soman

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിലാണ് മഴ കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച മാത്രമാണ് ഓറഞ്ച് അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കഴാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുകളായ റെഡ്, ഓറഞ്ച് അലർട്ടുകൾ ഇല്ല.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണ്. വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ, തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴി ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. മധ്യ രാജസ്ഥാനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ഫലമായി വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. 2,3 ,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച 10 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒരിടത്തും മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. 2, 3 തീയതികളിൽ മണിക്കൂറിൽ 40-50 വേഗതയിലും ശക്തമായ കാറ്റിനും സാധ്യത.

ഫിറ്റ്നസ് ടെസ്റ്റ് പാസായതിനു പിന്നാലെ പരുക്ക്; ലങ്കൻ പരമ്പരയിൽ നിന്നും ബുംറ പുറത്തേക്ക്, പകരം ആര്?

പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി അനുവദിച്ച് കേന്ദ്രം, പട്ടികയിൽ കേരളം ഇല്ല

തിരുപ്പതി ക്ഷേത്രത്തിൽ കാമുകിക്കൊപ്പം ക്ഷേത്ര ദർശനം നടത്തി ഹാർദിക് പാണ്ഡ‍്യ; പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ‌

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്; 3 അക്കൗണ്ടുകൾക്കെതിരേ കേസ്

ദുരിതപെയ്ത്തിൽ പൊലിഞ്ഞത് എട്ട് ജീവൻ, എട്ട് പേരെ കാണാതായി; സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി