rain kerala
rain kerala 
Kerala

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മിതമായ മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യത അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. നാളെ പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള തെക്കൻ കേരളത്തിലെയും മദ്ധ്യകേരളത്തിലെയും ജില്ലകളിലും മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ധാരാവിയിൽ നിന്ന് ജനങ്ങളെ അകറ്റുകയും അവരുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു; ശിവസേന സ്ഥാനാർഥി അനിൽ ദേശായി

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം: ഗവർണർക്ക് കത്തയച്ച് ദുഷ്യന്ത് ചൗട്ടാല

കാട്ടാക്കടയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, പിന്നാലെ മരണം: അന്വേഷണത്തിൽ മകൻ അടിച്ചു കൊന്നതെന്ന് കണ്ടെത്തൽ

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം: ഇടപെട്ട് കേന്ദ്ര സർക്കാർ