വിവിധ ജില്ലകളിൽ യെലോ അലർട്ട്.

 
Kerala

കേരളത്തിൽ മഴ കനക്കും

തെക്കൻ കേരളത്തിൽ മഴ കനക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Thiruvananthapuram Bureau

തിരുവനന്തപുരം: വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിൽ മഴ കനക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മിലീ മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.

വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് കത്തയച്ച് ചെന്നിത്തല

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം | VIDEO

സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, പ്രവർത്തകനെതിരേ പരാതി

വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല; കോൺഗ്രസ് പ്രവർത്തകൻ സ്ഥാനാർഥി പര്യടനത്തിനിടെ രക്തം വാർന്ന് മരിച്ചു