rain alerts changed at kerala today 
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂൺ 1 ന് എത്തേണ്ട കാലവർഷം 2 ദിവസം മുന്നേയാണ് എത്തിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതിനു പിന്നാലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെലോ അലർട്ട് നിലനിൽക്കും. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വേനൽമഴക്ക് തുടരുന്നതിനിടെയാണ് കാലവർഷത്തിന്‍റെ വരവ്. ട

ജൂൺ 1 ന് എത്തേണ്ട കാലവർഷം 2 ദിവസം മുന്നേയാണ് എത്തിയിരിക്കുന്നത്. ഇത്തവണ കാലവർഷക്കാലത്ത് മഴയുടെ ശക്തികൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂണിലെ മഴ തന്നെ അതിശക്തമാകാനും സാധ്യതയുണ്ട്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ