ramesh chennithala
ramesh chennithala  file
Kerala

ആന്‍റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരമുണ്ട്: ചെന്നിത്തല

തിരുവനന്തപുരം: എ.കെ ആന്‍റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. അടുത്തയാഴ്ച സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. മാത്രമല്ല കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും ചെന്നിത്തല ഉയർത്തി. യാതൊരു ഗുണവും ജനങ്ങൾക്ക് ചെയ്യാത്ത കേന്ദ്രഭരണമാണ് മോദി സർക്കാരിന്‍റേത്. ഒരു വർഷം രണ്ടുകോടി ചെറുപ്പക്കാർക്കു ജോലി കൊടുക്കുമെന്നു നരേന്ദ്രമോദി മോദി പറഞ്ഞിരുന്നു. ഉള്ള ജോലി കൂടി ചെറുപ്പക്കാർക്ക് ഇല്ലാതാക്കുകയാണ് ചെയ്തത്. കർഷകരുടെ ഗ്യാരണ്ടി രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞിരുന്നു. അതും നടപ്പാക്കിയില്ല. പെട്രോളും ഡീസലും 35 രൂപയ്ക്ക് നൽകുമെന്ന് പറഞ്ഞു. അതും നടപ്പായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പാലക്കാട് ഓറഞ്ച് അലർട്ടോടു കൂടിയ താപതരംഗ മുന്നറിയിപ്പ്; കൊല്ലം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്

സ്ത്രീത്വത്തെ അപമാനിച്ചു: നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: പ്രതിക്ക് വധശിക്ഷ

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; 15 സർവീസുകൾ മുടങ്ങി

കാറിന് സൈഡ് നൽകാത്തതല്ല പ്രശ്നം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ വിശദീകരണവുമായി ആര്യ രാജേന്ദ്രൻ