രമേശ് ചെന്നിത്തല

 
Kerala

ജി. സുധാകരൻ നിയമസഭയിൽ വരണം; സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

സുധാകരൻ യഥാർഥ കമ്മ്യൂണിസ്റ്റുകാരൻ

Jisha P.O.

ആലപ്പുഴ: ജി.സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുപ്രവർത്തകൻ എന്ന നിലയിൽ സുധാകരൻ നിയമസഭയിൽ വരണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

സുധാകരൻ യഥാർഥ കമ്മ്യൂണിസ്റ്റുകാരനാണ്. കുറെനാളായി അദ്ദേഹത്തെ സിപിഎം അവഗണിക്കുകയാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തതാണ് ആലപ്പുഴയിലെ പാർട്ടി നേതൃത്വം സുധാകരനോട് ചെയ്തത്.

സുധാകരനെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തിട്ടില്ല. ഇത് സുധാകരനെ ഏറെ വേദനിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ടു

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ; അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകും

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; സർക്കാരിന്‍റെ അപ്പീൽ ബുധനാഴ്ച പരിഗണിക്കും

ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി