അഖിൽ മാരാർ | രമേഷ് പിഷാരടി

 
Kerala

ഇന്ന് കുറ്റം പറഞ്ഞാൽ നാളെ നല്ലത് പറയും; അഖിൽ മാരാരെ ശ്രദ്ധിക്കാറില്ലെന്ന് പിഷാരടി

"ഒരു 2 വർഷം പരീക്ഷണത്തിനിട്ട ശേഷം നിലപാട് ഉറപ്പിച്ചു എന്ന് തോന്നുമ്പോൾ അഖിലിന്‍റെ പ്രസ്താവനകളോട് പ്രതികരിക്കാം"

Namitha Mohanan

പാലക്കാട്: തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ആരോപണങ്ങളിൽ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അഖിൽ ഇന്ന് പറയുന്നതാവില്ല നാളെ പറയുന്നതെന്നും അപ്പപ്പോൾ അഭിപ്രായങ്ങൾ മാറ്റുന്ന ആളാണെന്നുമാണ് പിഷാരടിയുടെ പ്രതികരണം. അഖിലിന്‍റെ പ്രസ്താവന 2 വർഷം പരീക്ഷണത്തിനിട്ട ശേഷം പ്രതികരിക്കാമെന്നും പിഷാരടി പറഞ്ഞു.

"ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു അഖിൽ മാരാരുടെ പ്രതികരണം. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പിഷാരടിയുടെ മറുപടി. അഖിൽ തന്നേക്കാൾ മുതിർന്ന ആളല്ല, ഇ‍ളയ ആളാണ്. അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അഖിലിനെ ശ്രദ്ധിക്കാറില്ല. നിങ്ങൾ പറയുമ്പോഴാണ് തന്നെക്കുറിച്ച് അഖിൽ മാരാർ പ്രതികരിച്ചത് പോലും അറിയുന്നത്.

അത് എന്തായാലും കുറ്റമായിരിക്കും. ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ താൻ മഹാനും നല്ലവനുമൊക്കെ ആയേക്കാം. ഇതിന് മറുപടിയുമായി അഖിൽ വീണ്ടുമെത്തും. നിങ്ങളാരും മൈന്‍റ് ചെയ്യണ്ട. ഒരാഴ്ചയ്ക്ക് ശേഷം മറ്റെന്തിലും പറയും. ഒരു 2 വർഷം പരീക്ഷണത്തിനിട്ട ശേഷം നിലപാട് ഉറപ്പിച്ച ശേഷം പ്രതികരിക്കാം." രമേഷ് പിഷാരടി പറഞ്ഞു.

മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെലോ അലർട്ട്

കുളിപ്പിക്കുന്നതിനിടെ ആനകൾ പരസ്പരം ആക്രമിച്ചു; ഇടയിൽ പെട്ട് യുവതി മരിച്ചു

അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പ്രോ ടേം സ്പീക്കർ; പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി

വിവാഹ ദിനത്തിൽ വരൻ ജീവനൊടുക്കി; അവസാനം സംസാരിച്ചത് പ്രതിശ്രുത വധുവിനോട്

പടക്കം ദേഹത്തു വീണ് പൊട്ടി ഗുരുതര പരുക്ക്; 9 വയസുകാരൻ മരിച്ചു