വിവാഹ ദിനത്തിൽ വരൻ ജീവനൊടുക്കി; അവസാനം സംസാരിച്ചത് പ്രതിശ്രുത വധുവിനോട്

ഞായറാഴ്ച അർധരാത്രി വരെ വിവാഹാഘോഷങ്ങൾ നീണ്ടിരുന്നു.
Groom commits suicide on wedding day; last words spoken to fiancée

ഷബിൻ

Updated on

കണ്ണൂർ: വിവാഹ ദിനത്തിൽ വരൻ ജീവനൊടുക്കി. കണ്ണൂർ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ചയാണ് ഷബിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിരാവിലെ ക്ഷേത്രത്തിൽ ഫോട്ടോ ഷൂട്ട് നടത്തുന്നതിനായി വിളിക്കാൻ എത്തിയപ്പോഴാണ് കിടപ്പു മുറിയിലെ ശുചിമുറിയിൽ ഷിബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്.

ഞായറാഴ്ച അർധരാത്രി വരെ വിവാഹാഘോഷങ്ങൾ നീണ്ടിരുന്നു. പ്രതിശ്രുത വധുവിന്‍റെ ഫോൺകോൾ എത്തിയതിനു പിന്നാലെയാണ് ഷബിൻ കിടപ്പു മുറിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

logo
Metro Vaartha
www.metrovaartha.com