രാഹുൽ മാങ്കൂട്ടത്തിൽ

 

file image

Kerala

രാഹുലിനെതിരായ ആദ‍്യ ബലാത്സംഗക്കേസ്; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും പരാതിക്കാരി അപ്പീൽ‌ ഹർജി നൽകുന്നത്

Aswin AM

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിലെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രാഹുലിന് കേരള ഹൈക്കോടതി ജാമ‍്യം നൽകിയതിനെതിരേയാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുന്നത്. അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും പരാതിക്കാരി അപ്പീൽ‌ ഹർജി നൽകുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12നായിരുന്നു രാഹുലിന് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഇതോടെ മൂന്നു കേസുകളിലും രാഹുലിന് ജാമ‍്യം ലഭിച്ചു. സംസ്ഥാനം വിട്ട് പോകരുതെന്ന് അടക്കം കർശന ഉപാധികളോടെയായിരുന്നു ജാമ‍്യം ലഭിച്ചത്. ഫെബ്രുവരി 16ന് അന്വേഷണ ഉദ‍്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

നടൻ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം; നേതാക്കളുമായി ചർച്ച നടത്തി

ശബരിമല കൊടിമര പുനർനിർമാണം; ചലചിത്ര പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി

താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം?

രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല; പ്രതികരിച്ച് ടി.ഐ. മധുസൂദനൻ

വിജയ്‌യുടെ റാലിക്കിടെ വീണ്ടും മരണം; മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചയാൾ മരിച്ചു