Kerala

റേഷന്‍ കടകള്‍ അടച്ചിടല്‍; വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി

ഇ പോസ് മെഷീനുമായുള്ള സെര്‍വര്‍ തകരാറാണ് കടയടച്ചിടലിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് മന്ത്രി ജി ആർ അനിൽ. റേഷന്‍കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായതോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ മന്ത്രിയുടെ വിശദീകരണം.

ഇ പോസ് മെഷീനുമായുള്ള സെര്‍വര്‍ തകരാറാണ് കടയടച്ചിടലിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു. വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം കടയടച്ചിട്ട് സെര്‍വര്‍ പ്രശ്നം പരിഹരിക്കുന്നതെന്നും ഉപഭോക്താക്കൾക്ക് റേഷൻ വാങ്ങാനുള്ള സാഹചര്യം അടുത്തമാസം വരെ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

''എനിക്ക് പിശക് പറ്റി, ആ സാഹചര്യത്തിൽ പറഞ്ഞുപോയത്'': വോട്ടർമാരെ അധിക്ഷേപിച്ചതിൽ എം.എം. മണി