യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധനവ്

 
Kerala

പ്രിയദർശിനിയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് ശുപാർശ; റിപ്പോർട്ട് സമർപ്പിച്ചു

മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി മൂന്നിടങ്ങളിൽ സിറ്റിങ് നടത്തി സ്വകാര്യ ബസ് ഉടമകളുമായി സംസാരിച്ചിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിയുടെ പ്രിയദർശിനി സ്കീം പ്രകാരമുള്ള ബസുകളുടെ സർവീസ് ഷെഡ്യൂളിൽ മാറ്റം വേണമെന്ന് ശുപാർശ ചെയ്ത് വിദഗ്ധ സമിതി. പ്രിയദർശിനി ബസുകൾ മൂലം സ്വകാര്യ ബസുകൾ നഷ്ടത്തിലാകുന്നുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് വിഷയത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി മൂന്നിടങ്ങളിൽ സിറ്റിങ് നടത്തി സ്വകാര്യ ബസ് ഉടമകളുമായി സംസാരിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവർ കൂടിക്കാഴ്ച നടത്തി.

യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്നത്.

അധികാരത്തിലേറിയ ശേഷം ജൂൺ 15 മുതലാണ് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിക്കൊണ്ടുള്ള പദ്ധതി നടപ്പിലാക്കിയത്. തുടർന്ന് സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായെന്നും 500 ബസുകൾ സർവീസ് പൂർണമായി നിർത്തിയെന്നും സ്വകാര്യ ബസുടമകൾ ആരോപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കടുത്ത പ്രതിസന്ധി. വിമർശനം ശക്തമായതിനു പിന്നാലെയാണ് വിഷയത്തിൽ പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചത്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല

മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു; ആന്ധ്രയിൽ 52 പേർ ആശുപത്രിയിൽ

രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിക്കെതിരേ കേസെടുത്ത് പൊലീസ്