ഗൈഡ് വയർ പുറത്തെടുക്കുന്നതിലൂടെ യുവതിയുടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത: ആരോഗ്യ വിദഗ്ധർ

 
Kerala

ഗൈഡ് വയർ പുറത്തെടുക്കുന്നതിലൂടെ യുവതിയുടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത: ആരോഗ്യ വിദഗ്ധർ

അപകട സാധ്യതയെക്കുറിച്ച് യുവതിയെ അറിയിക്കാനാണ് ആരോഗ്യ വിദഗ്ധരുടെ തീരുമാനം.

Megha Ramesh Chandran

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അപകട സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ. ഗൈഡ് വയർ പുറത്തെടുത്താൽ യുവതിയുടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ഡോക്റ്റർമാർ വ്യക്തമാക്കുന്നത്. അപകട സാധ്യതയെക്കുറിച്ച് യുവതിയെ അറിയിക്കാനാണ് ആരോഗ്യ വിദഗ്ധരുടെ തീരുമാനം.

തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22 ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. രാജിവ് കുമാറാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നും നൽക്കുന്നതിനായി സെൻട്രൽ ലൈനിടുക‍യായിരുന്നു.

ഇതിന്‍റെ ഗൈഡ് വയറാണ് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയത്. തുടർന്ന് നെഞ്ചിൽ കുടുങ്ങിയ വയർ എടുക്കാതെയിരുന്നതോടെ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടേണ്ടി വരുകയായിരുന്നു. തുടർന്നാണ് ശ്രീചിത്ര ആശുപത്രിയിൽ യുവതി ചികിത്സ തേടിയത്. ഇവിടെ നടത്തിയ എക്സ്റേയിലൂടെയാണ് വയർ നെഞ്ചിൽ കുടുങ്ങിയ വിവരം അറിയുന്നത്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം