Riyas Muhammed
Riyas Muhammed  
Kerala

റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസർഗോഡ്: മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ 3 പ്രതികളെയും വെറുതെവിട്ടു.കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.

കോടതി വിധി നിരാശപ്പെടുത്തിയതായും വിധിക്കെതിരേ അപ്പീൽ നൽകുമെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു . വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഷാജിത്ത് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്ന് അഭിഭാഷകനായ സി.ഷുക്കൂറും പറഞ്ഞു.

2017 മാര്‍ച്ച് 20 നാണ് കാസർഗോഡ് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു; 2 ജില്ലകളിൽ‌ ഓറഞ്ച് അലർ‌ട്ട്

മൂന്നാം മാമാങ്കത്തിന് മോദി: വാരാണസിയിൽ പത്രിക സമർപ്പിച്ചു

സൽമാൻ ഖാന്‍റെ വീടിനു മുന്നിൽ വെടിവയ്പ്പ്; ബിഷ്ണോയ് ഗാങ്ങിലെ ഒരാൾ കൂടി അറസ്റ്റിൽ

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന 7 പേർക്ക് പരുക്ക്: യുവതി അറസ്റ്റിൽ

പാക് അധിനിവേശ കശ്മീരിൽ സംഘർഷം; വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു