കാത്തിരിപ്പിന് വിരാമം; കണ്ണനു മുന്നിൽ ആരതിക്ക് താലി ചാർത്തി റോബിൻ 
Kerala

കാത്തിരിപ്പിന് വിരാമം; കണ്ണനു മുന്നിൽ ആരതിക്ക് താലി ചാർത്തി റോബിൻ

ആറുദിവസം നീണ്ട ആഘോഷത്തിനൊടുവിലായിരുന്നു വിവാഹം

Namitha Mohanan

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനറായ ആരതി പൊടിയും വിവാഹിതരായി. ഞായറാഴ്ച പുലർച്ചെ ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ആറുദിവസം നീണ്ട ആഘോഷത്തിനൊടുവിലായിരുന്നു വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

വിവാഹത്തിനു പിന്നാലെ 2 വർഷത്തോളം നീണ്ടു നിൽക്കുന്ന ഹണിമൂണിനായി ഇരുവരും യാത്ര തിരിക്കും. 27 രാജ്യങ്ങളിലേക്ക് പോകും. ആദ്യം സന്ദർശിക്കുക അസര്‍ബൈജാനിലേക്കാണ് എന്ന് റോബിന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന

സതീശനാണ് ആദ്യം മാപ്പു പറയേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ

സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി

പ്ലസ്‌വൺ പാഠപുസ്തക വിതരണം ജൂലൈ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി

'ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയണമെങ്കിൽ ആദ‍്യം മാപ്പ് പറയേണ്ടത് മുഖ‍്യമന്ത്രി'; പ്രതികരണവുമായി കെ. സുരേന്ദ്രൻ