.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ശബരിമല: ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്

 
file
Kerala

ശബരിമല: ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്

സ്പോൺസർഷിപ്പിന് പിന്നിൽ കോടികളുടെ കൊള്ള നടന്നു എന്നാണ് ആരോപണം.

Megha Ramesh Chandran

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഈ മാസം ഏഴിന് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.

സർക്കാരിന് ഒന്നും പേടിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കൃഷ്ണദാസ് വെല്ലുവിളിച്ചു. അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കും. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സ്വര്‍ണപ്പാളി വിവാദത്തോടെ സര്‍ക്കാരിന്‍റെ ചെമ്പാണ് പുറത്തായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിൽ സ്വര്‍ണ മോഷണമാണ് നടന്നത്. സ്പോൺസർഷിപ്പിന് പിന്നിൽ കോടികളുടെ കൊള്ള നടന്നു.

കേവലം ഇടനിലക്കാർ മാത്രമല്ല. ദേവസ്വം ബോർഡിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സഹായത്തോടെയാണ് കൊള്ള നടന്നത്. കൊള്ളയുടെ വിഹിതം ദേവസ്വം ബോർഡിനും ഭരണകൂടത്തിനും ലഭിച്ചു. ദേവസ്വം മന്ത്രി രാജിവെയ്ക്കണം. മോഷണം, കൊള്ള എന്നിവയ്ക്ക് കൂട്ടു നിന്ന ദേവസ്വം ബോർഡ് പിരിച്ചു വിടണം. സംസ്ഥാന സർക്കാരിന് പുറത്തുള്ള ഒരു ഏജൻസി അന്വേഷിക്കണം.

2019ൽ വലിയ കൊള്ള നടന്നു. അന്നത്തെ ദേവസ്വം പ്രസിന്‍റ്, മന്ത്രി എന്നിവർക്കെതിരെ സ്വർണ മോഷണതിന് കേസെടുക്കണം. ആഗോള അയ്യപ്പ സംഗമത്തിന്‍റെ മറവിൽ സുപ്രധാന രേഖകൾ സന്നിധാനത്ത് നിന്ന് കടത്തി കൊണ്ട് പോയി. മറ്റ് വില പിടിപ്പുള്ള പലതും മോഷണം പോയി. വ്യവസായി വിജയ് മല്യ കൊടുത്ത സ്വർണം എവിടെയെന്ന് സർക്കാരും ദേവസ്വം ബോർഡും മറുപടി പറയണം. ദ്വാരപാലക പാളികൾക്ക് ഭാരവ്യത്യാസം കണ്ട 2019ൽ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നും കൃഷ്ണദാസ് ചോദിച്ചു.

കേരളത്തിൽ മാറാത്തത് ഇനി മാറും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ വിജയിക്കും. കേരളത്തിൽ എൽഡിഎഫിനെക്കാളും യുഡിഎഫിനേക്കാളും സജീവമാണ് എൻഡിഎ എന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നു; ഇറാന്‍റെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ

മാസപ്പിറവി ദൃശ്യമായില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

ഫ്ളക്സ് അടിച്ച് ദീപ്തി മേരി വർഗീസും മുഹമ്മദ് ഷിയാസും; മുന്നൊരുക്കത്തിന്‍റെ ഭാഗമെന്ന് ദീപ്തി

എൻഐഎ അറസ്റ്റ് ചെയ്തത് ക്രിസ്റ്റ്യൻ രാഷ്ട്രം രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയ ആളെ

കവടിയാർ കൊട്ടാരത്തിലെ മോഷണം: യൂട്യൂബർമാരെ ചോദ്യം ചെയ്യും