കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു

മലയാറ്റൂർ ഫീ മെയിൽ -4 എന്ന പിടിയാനയാണ് ചരിഞ്ഞത്
elephant caught and released into the wild in Kothamangalam died

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു

Updated on

കോതമംഗലം: കോതമംഗലത്ത് മയക്കുവെടിയെറ്റഅ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു. മലയാറ്റൂർ ഫീ മെയിൽ -4 എന്ന പിടിയാനയാണ് ചരിഞ്ഞത്. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ ഇറങ്ങി നിരന്തരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്ന കാട്ടാനയെ വ്യാഴാഴ്ച രാവിലെയാണ് മയക്കുവെടി വെച്ചത്.

തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ഉൾവനത്തിലേക്ക് തുറന്നുവിട്ടിരുന്നു. വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്ന ആനയെ ശനിയാഴ്ച ഉച്ചയോടെയാണ് വേട്ടാംപാറ ഉൾവനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആനയെ പോസ്റ്റ്‌മോർട്ടം ചെയ്ത് വനത്തിൽ തന്നെ കുഴിച്ചു മൂടും.

logo
Metro Vaartha
www.metrovaartha.com