പി.എസ്. പ്രശാന്ത്

 
Kerala

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്

Sarath Nath MS

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാവിലെ പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ മുൻ ബോർഡ് അംഗം അഡ്വ. എ. അജികുമാറിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ ചട്ടം ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ പ്രശാന്തിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ അടങ്ങിയ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രശാന്തിനെതിരെ എസ്ഐടി ചുമത്തിയിരിക്കുന്നത്. ഏതു നിമിഷവും അറസ്റ്റ് ഉണ്ടാവുമെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്.

തന്ത്രി കണ്ഠര് രാജീവര്, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, മുൻ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണ് കേസിൽ പങ്കുള്ള മറ്റുള്ളവർ.

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

4,6,4; ദുലീപ് ട്രോഫി ഫൈനലിൽ മുഹമ്മദ് സിറാജിനെ അടിച്ചു പറത്തി വൈഭവ് സൂര‍്യവംശി| Video

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നേ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ‌ ഫോൺ കസ്റ്റഡിയിലെടുത്ത് പിസിബി

മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി