

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു
ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണു. അമ്പതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഞ്ചുപേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘം പ്രദേശത്ത് എക്കിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് നാലുനില കെട്ടിടം തകർന്നു വീണത്. വിദ്യർഥികൾ പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലമാണിത്. അതിനാൽ തന്നെ കുടുങ്ങിക്കിടക്കുന്നതെല്ലാം വിദ്യാർഥികളാണെന്നാണ് സൂചന.