ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

 
Kerala

ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തന്ത്രിയെ കുടുക്കിയ മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല

Jisha P.O.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സഭയിൽ ബഹളംവെച്ചു. തുടർന്ന് സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു. തന്ത്രിയെ കുടുക്കിയ മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരേ നടപടിയെടുത്തില്ല ഗോവിന്ദ, കാട്ടുക്കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളൻ ആരാണെന്നും ചെന്നിത്തല ചോദിച്ചു.

പുറത്ത് സമരം നടത്തിക്കോളൂയെന്ന് സ്പീക്കർ പറഞ്ഞു. പക്ഷേ സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

2026ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സഭാനടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. മന്ത്രി കെ. രാജൻ നേറ്റിവിറ്റി കാർഡ് ബില്ലും സഭയിൽ അവതരിപ്പിച്ചു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്