എം.എസ്. മണി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരൻ എം.എസ്. മണിക്ക് പ്രത‍്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ തനിക്ക് എസ്ഐടി നോട്ടീസ് അയച്ചിട്ടില്ലെന്നാണ് മണിയുടെ വാദം.
അതേസമയം, തന്‍റെ പേര് ഡി. മണിയെന്നല്ലെന്നും എം.എസ്. മണിയെന്നാണ് തന്‍റെ പേരെന്നും മണി പറഞ്ഞു. താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ പ്രതികളിലൊരാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ് മണി പറയുന്നത്.
പൊലീസ് അന്വേഷിക്കുന്ന വിഷയത്തെ പറ്റി അറിയില്ലെന്നും സുഹൃത്തിന്‍റെ പേരിലുള്ള മൊബൈൽ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും മണി കൂട്ടിച്ചേർത്തു. എന്നാൽ ഡി. മണി തന്നെയാണ് ഇയാളെന്ന് എസ്ഐടി സ്ഥിരീകരിച്ചു. മണി എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണ സംഘം പൂർണമായും വിശ്വിസിച്ചിട്ടില്ല.