ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമ‍യം അനുവദിച്ചു

 

ശബരിമല ദ്വാര പാലക ശിൽപ്പം - file image

Kerala

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമ‍യം അനുവദിച്ചു

ആറാഴ്ചത്തേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്

Aswin AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കാൻ പ്രത‍്യേക അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ചത്തേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ജനുവരി 19ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം.

കേസിന്‍റെ മേൽനോട്ട ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷും അന്വേഷണ ഉദ‍്യോഗസ്ഥനായ പി. ശശിധരനും നേരിട്ട് കോടതിയിൽ ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു.

നാലാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഹൈക്കോടതിക്ക് കൈമാറിയത്. അന്വേഷണത്തിൽ കൂടുതൽ സാവകാശം തേടിയ എസ്ഐടിയുടെ ആവശ‍്യം ദേവസ്വം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തു വരുന്ന സാഹചര‍്യത്തിലായിരിക്കും കേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ പുറത്തേക്ക്, ദ്വാരപാലക ശിൽപ കേസിൽ സ്വാഭാവിക ജാമ്യം

"ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കും": എ.വി. ഗോപിനാഥ്

പഹൽഗാം ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ച ക്യാമറ ആക്റ്റിവേറ്റ് ചെയ്തത് ചൈനയിൽ, റിപ്പോർട്ടു തേടി കോടതി

പശ്ചിമേഷ്യൻ യുദ്ധം; കനത്ത നഷ്ടത്തിൽ ഓഹരി വിപണികൾ, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

മിസൈലുകൾ തീരുന്നുവെന്ന് ട്രംപിന് പെന്‍റഗണിന്‍റെ മുന്നറിയിപ്പ്