ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ എസ്ഐടി പരിശോധന നടത്തുന്നു

 
Kerala

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു

ഇത് മൂന്നാം തവണയാണ് ബെല്ലാരിയിലെ ഗോവർധന്‍റെ വീട്ടിൽ എസ്ഐടി പരിശോധന നടത്തുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ബെല്ലാരിയിലെ സ്വർണ വ‍്യാപാരി ഗോവർധന്‍റെ വീട്ടിൽ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു.

ബാങ്ക് ഇടപാടിന്‍റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തതായാണ് വിവരം. ഇത് മൂന്നാം തവണയാണ് ബെല്ലാരിയിലെ ഗോവർധന്‍റെ വീട്ടിൽ എസ്ഐടി പരിശോധന നടത്തുന്നത്.

നേരത്തെ കേസിൽ ഗോവർധന്‍റെ ജാമ‍്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ‍്യം നിഷേധിച്ചത്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അയ്യപ്പ ഭക്തനാണ് താനെന്നുമായിരുന്നു ഗോവർധന്‍റെ വാദം.

അയ്യപ്പസംഗമം; പൂർണമായും സ്പോൺസർഷിപ്പ്, ചെലവ് വന്നത് 3 കോടി

ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് സിംബാബ്‌വെ

മുതുമലയുടെ സ്വന്തം കാട്ടുകൊമ്പൻ 'റിവാൾഡോ' ചരിഞ്ഞു; തിരിച്ചെത്തിയത് 15 ദിവസം മുൻപ്|Video

ഫുട്ട് പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു | Video

സണ്ണി ജോസഫിനെ മാറ്റിയേക്കും; കെപിസിസി താത്കാലിക അധ്യക്ഷനായി ബെന്നി ബെഹനാൻ?