പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, ലക്ഷ്യമിട്ടത് 1000 കോടിയുടെ ഇടപാട്; ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്യുന്നു
ശബരിമല നടയും ദ്വാരപാലക ശിൽപ്പങ്ങളും.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി. മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡി. മണിയുടെ യഥാര്‍ഥ പേര് ബാലമുരുകന്‍ ആണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.
ദിണ്ടിഗല്‍ സ്വദേശിയാണ് ഡയമണ്ട് മണി എന്ന് അറിയപ്പെടുന്ന ഡി. മണി. ആദ്യകാലത്ത് ഇയാള്‍ വജ്രവ്യാപാരിയായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ക്ക് ഡയമണ്ട് മണി എന്ന പേര് വന്നത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ആയിരം കോടിയുടെ ഇടപാടാണ് കേരളത്തിൽ പദ്ധതി ഇട്ടിരുന്നത്.
ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും എസ്ഐടി തിരിച്ചറിഞ്ഞു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും പ്രവാസി വ്യവസായി വെളിപ്പെടുത്തിയിട്ടുണ്ട്. ഡി. മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസിയുടെ മൊഴി. പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും വെളിപ്പെടുത്തലുണ്ട്.