Mullaperiyar dam 
Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് അനുമതി

2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്‌നാടിന്‍റെ വാദം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധന നടത്തും. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനമെടുത്തു. കേരളത്തിലെ നിരന്തര ആവശ്യത്തിന്‍റെ ഫലമായാണ് വിശദമായ അണക്കെട്ട് സുരക്ഷാ പരിശോധനയ്ക്ക് അനുമതി ലഭിച്ചത്.

മുല്ലപ്പെരിയാൽ അണക്കെട്ടിന്‍റെ മേൽനേട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്‍റെ അധ്യക്ഷതയിൽ നടന്നത്. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്‍റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്