school students injured in a road accident neyyattinkara 
Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; 2 സ്കൂൾ വിദ്യാർഥികൾക്ക് പരുക്ക്

നെയ്യാറ്റിൽ കര വിശ്വഭാരതി സ്കൂളിലെ ബസിൽ നിന്നു ഇറങ്ങി വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്

Namitha Mohanan

തിരുവനന്തപുരം: ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ച് രണ്ടു വിദ്യാർഥികൾക്ക് പരുക്ക്. നന്ദകിഷോർ (11), നന്ദലക്ഷ്മി (13) എന്നിവ‍ർക്കാണ് പരുക്കേറ്റത്. നെയ്യാറ്റിൻകര വഴുതൂരാണ് സംഭവമുണ്ടായത്. സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.

നെയ്യാറ്റിൽ കര വിശ്വഭാരതി സ്കൂളിലെ ബസിൽ നിന്നു ഇറങ്ങി വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. റോഡിലേക്ക് തെറിച്ചു വീണ നന്ദകിഷോറിന് തലയ്ക്ക് പരുക്കേറ്റതിനാൽ മെഡിക്കൽ കോളെജിലേക്ക് മാറ്റി. നെയ്യാറ്റിൻകരയിലെ ആശുപത്രിയിലാണ് നന്ദലക്ഷ്മിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച