എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ‍്യം റദ്ദാക്കിയ അഞ്ച് പ്രതികളും അറസ്റ്റിൽ 
Kerala

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ‍്യം റദ്ദാക്കിയ അഞ്ച് പ്രതികളും അറസ്റ്റിൽ

തമിഴ്നാട്ടിലെ പഴനിയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്

Aswin AM

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ‍്യം റദ്ദാക്കിയ അഞ്ച് പ്രതികളും അറസ്റ്റിൽ. തമിഴ്നാട്ടിലെ പഴനിയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന‍്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ അഞ്ച് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ജാമ‍്യം റദ്ദാക്കിയതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇവർക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്