Kerala

അധ്യാപകന്‍റെ കൈവെട്ടിയ കേസ്: രണ്ടാംഘട്ട വിധി ഇന്ന്

കൊച്ചി എൻഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ഇന്ന്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐ കോടതി വിധി പറയുന്നത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. നാസർ ഉൾപ്പെടെ 11 പേരുടെ വിചാരണ ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു.

ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കോടതി 2015 ഏപ്രിൽ 30 ന് വിധി പറഞ്ഞിരുന്നു. അന്ന് 37 പ്രതികളിൽ 11 പേരെയാണ് ശിക്ഷിച്ചത്. 18 പേരെ വെറുതെ വിട്ടു. ഇതിനു ശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.

2010 മാർച്ച് 23നാണ് തൊടുപുഴ ന്യൂമാൻ കോളെജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീഷ ചോദ്യപ്പേറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് മത തീവ്രവാദികൾ പ്രൊഫ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പലപ്പോഴായായണ് അറസ്റ്റ് ചെയ്തത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്