ലൈം​ഗിക പീഡന പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും ജാമ്യം 
Kerala

ലൈം​ഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ നടൻമാരായ എം. മുകേഷ് എംഎൽ‌എ‍യ്ക്കും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. വാദം പൂർത്തിയായ സാഹചര്യത്തിൽ വ്യാഴാഴ്ച ഏറെ വൈകിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ആലുവ സ്വദേശിനിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പൊലീസും ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് ‌പൊലീസുമാണ് കേസെടുത്തിരുന്നത്. ഇരുവർക്കും ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

അതേസമയം മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ തീർപ്പാക്കി. ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആദ്യ വോട്ട് രേഖപ്പെടുത്തി

പവന് ഒറ്റയടിക്ക് 1,000 രൂപയുടെ വർധന; സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു

നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

കോതമംഗലത്ത് സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന 60 കാരി മരിച്ചു

'ജെൻ സി' പ്രക്ഷോഭത്തിന് മുന്നിൽ മുട്ടു മടക്കി സർക്കാർ; നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം നീക്കി